Site iconSite icon Janayugom Online

ഡിജിറ്റൽ തെളിവുകൾ നിർണായകം; രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള കേസിലെ അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരെയും ഉൾപ്പെടുത്തും

ഡിജിറ്റൽ തെളിവുകൾ നിർണായകമായതിനാൽ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള കേസിലെ അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരെയും ഉൾപ്പെടുത്തുവാൻ നീക്കം. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഡി വൈ എസ് പി സി ബിനുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിജിറ്റൽ തെളിവുകള്‍ നിര്‍ണായകമായ കേസിൽ സൈബര്‍ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പരസ്യമായി പ്രതികരിച്ച റിനി ജോര്‍ജ്ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കും. അതേ സമയം രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതി നല്‍കാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

 

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ല. നിര്‍ബന്ധിച്ച് ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെതായ ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള പരാതി ഇരകളാരും ഇതുവരെ പൊതുസമൂഹത്തിന് മുന്നിലോ ഏജൻസികൾക്ക് മുന്നിലോ പറഞ്ഞിട്ടില്ല.

Exit mobile version