Site iconSite icon Janayugom Online

‘നടിയെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയത് ദിലീപ്, ഒന്നര കോടി വാഗ്‌ദാനം ചെയ്‌തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി

‘നടിയെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയത് നടൻ ദിലീപ് ആണെന്നും ഇതിനായി തനിക്ക് ഒന്നര കോടി വാഗ്‌ദാനം ചെയ്‌തുവെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ പ്രധാന പ്രതി പൾസർ സുനി. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തി.

2017 ഫെബ്രുവരി 17‑നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു പൾസർ സുനിയുടെ വിവാദമായ വെളിപ്പെടുത്തൽ.2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

Exit mobile version