Site iconSite icon Janayugom Online

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പ് ഹ​ർ​ജി പിൻവലിച്ചു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ന്നും ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന ഹ​ർ​ജി ന​ട​ൻ ദി​ലീ​പ് പി​ൻ​വ​ലി​ച്ചു. കേ​സിന്റെ വി​ചാ​ര​ണ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ദി​ലീ​പിന്റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. നേ​ര​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ദി​ലീ​പ് സു​പ്രീം ​കോ​ട​തി​യെ സമീപിച്ചത്.

കേ​സി​ൽ താ​നും ഇ​ര​യാ​ണെ​ന്നും പ്ര​തി​പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പിന്റെ ആ​വ​ശ്യം. ഇ​രു​നൂ​റി​ല​ധി​കം സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സിന്റെ വി​ചാ​ര​ണ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​സിന്റെ വി​ധി നീ​ണ്ടു​പോ​യ​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി ആ​റ് മാ​സ​ത്തി​ന​കം വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം ​കോ​ട​തി ഉ​ത്ത​ര​വി​ട്ട കേ​സ് കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം വൈകുകയായിരുന്നു.

eng­lish summary;dileep with­draw petition

you may also like this video;

Exit mobile version