നടന്‍ ദിലീപിന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ദിലീപിന് മുറി അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം മുറി അനുവദിക്കാറുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ദിലീപിന്റെ വിഐപി ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവർക്കു ദർശനം വേണ്ടേ എന്നു ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ടു പോകാനായില്ലെന്നു വിമർശിച്ചു. കാര്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും കോടതി ഓർമിപ്പിച്ചു. വി ഐ പി സന്ദര്‍ശനത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.