Site iconSite icon Janayugom Online

സംവിധായകന്‍ അലി അക്ബറും ബിജെപി വിട്ടു

രാജസേനന്‍, ഭീമന്‍ രഘുഎന്നിവര്‍ക്ക് പിന്നാലെ സംവിധായകന്‍ അലി അക്ബറും ബിജെപി വിട്ടിരിക്കുന്നു.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഇമെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
കേരളത്തിലെ പ്രശ്നങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അറിയാം. പക്ഷെ അവര്‍ ഇടപെടുന്നില്ല. കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന ബിജെപിയില്‍ നല്‍കുന്നില്ല. തെര‍ഞ്ഞെടുപ്പ് സമയത്ത് പ്രദര്‍ശനവസ്തുവായിട്ടാണ് ബിജെപി കലാകാരന്മാരെ കാണുന്നതെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാര്‍പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സഹായത്തോടെ പണം പിരിച്ച് പു‍ഴ മുതല്‍ പു‍ഴ വരെ എന്ന ചിത്രം അലി അക്ബര്‍ സംവിധാനം ചെയ്തിരുന്നു.2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു.

ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

Eng­lish Summary:

Direc­tor Ali Akbar also quit BJP

You may also like this video:

Exit mobile version