Site iconSite icon Janayugom Online

ഭിന്നശേഷിക്കാരാനായ കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിച്ചില്ല: ഇന്‍ഡിഗോ വിമാനത്തിന്റെ നടപടിയില്‍ വന്‍ വിമര്‍ശനം

IndigoIndigo

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ അധികൃതര്‍ക്കെതിരെ വന്‍ വിമര്‍ശനം.

മെയ് ഏഴിനാണ് സംഭവം. ഇൻഡിഗോ എയർലൈൻസില്‍ റാഞ്ചി വിമാനത്താവളത്തിൽ എത്തിയ കുട്ടിയെയാണ് അധികൃതര്‍ വിമാനത്തിനുള്ളില്‍ കയറ്റാന്‍ അനുവദിക്കാതിരുന്നത്. മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിട്ടും കയറ്റാന്‍ അനുവദിച്ചിരുന്നില്ല.

അതേസമയം സംഭവത്തില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. ഭിന്നശേഷിക്കാരായവരെയും കൂടി ഉള്‍പ്പെടുത്തുന്നതില്‍ കമ്പനി അഭിമാനിക്കുന്നുവെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കുട്ടിയെ കയറ്റി വിടാതിരുന്നതെന്നാണ് അധികൃതരുടെ വാദിച്ചത്. കുട്ടിയ്ക്ക് പരിഭ്രാന്തിയുണ്ടെന്നും പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റ് യാത്രക്കാരെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുട്ടിയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. വിമാനത്തില്‍ കുട്ടിയുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാമെന്ന് ഡോക്ടര്‍മാരും അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ഇവരെ യാത്രചെയ്യാന്‍ അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Eng­lish Sum­ma­ry: Dis­abled child not allowed on board: Indi­go plane’s action criticized

You may like this video also

Exit mobile version