കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത് ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് ബജറ്റ് ആണെന്ന് സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി . കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്നതാണ് ബജറ്റ് . ബിഹാറിന്റെ പേര് പരാമര്‍ശിച്ചതിന്റെ പത്തിലൊന്ന് പോലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങളോടൊന്നും കാര്യമായ പ്രതികരണം കാണിച്ചില്ലെന്നും പി സന്തോഷ്‌കുമാർ പറഞ്ഞു .
ആദായനികുതിയില്‍ ഓരോ സര്‍ക്കാരും മാറ്റം വരുത്താറുണ്ട്. അക്കാര്യത്തില്‍ പരിശോധിച്ചശേഷം പ്രതികരിക്കാം .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണന തുടരുകയാണ്. പ്രസംഗത്തില്‍ കേരളം എന്ന വാക്ക് ഒരിക്കല്‍ പോലും പറഞ്ഞില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ അവേശേഷിക്കുന്നതു കൂടി എടുത്തുകളയുകയാണ് ചെയ്തതെന്നും എം പി പ്രതികരിച്ചു.

