Site icon Janayugom Online

കെഎസ് യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടി

കെഎസ് യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.തികുവനന്തപുരം ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരായിരിക്കും നടപടി നടപടിക്ക് ശുപാർശ ചെയ്യാൻ അന്വേഷണ കമ്മീഷൻ നിർദേശം നൽകി.

പ്രതിപക്ഷനേതാവിന്റെ അടുത്ത അനുയായിയായ കെഎസ് യു സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണവും തേടും. കെപിസിസി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിക്കാത്തതിലാണ് വിശദീകരണം തേടുക. രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അന്വേഷണ കമ്മീഷനോട്‌ നിർദേശം നൽകിയത്. കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട് കൈമാറി. വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകും നൽകും.

Eng­lish Summary
Dis­ci­pli­nary action against those involved in the con­flict in the KSU camp

You may also like this video:

Exit mobile version