Site iconSite icon Janayugom Online

കെ വി തോമസിനെതിരേനടപടിക്ക് ശുപാർശ ചെയ്ത് അച്ചടക്കസമിതി

K V ThomasK V Thomas

സിപിഐഎം സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരേ പാര്‍ട്ടിയില്‍ നടപടിക്ക് ശുപാര്‍ശ. കെ വി തോമസിനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമാണ് അച്ചടക്ക സമിതിയുടെ തീരുമാനം. നടപടിക്കുള്ള ശുപാര്‍ശ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. 

ഇതുസംബന്ധിച്ച അന്തിമതീരുമാനം സോണിയ ഗാന്ധിയാകും പ്രഖ്യാപിക്കുക. ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗത്തിലാണ് കെ വി തോമസിനെതിരായ നടപടിയും ചര്‍ച്ചയായത്. നേരിട്ട് വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്ന കെ വി തോമസിന്റെ ആവശ്യം അച്ചടക്കസമിതി തള്ളി. നടപടി സംബന്ധിച്ച ശുപാര്‍ശ സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ടെന്ന് അച്ചടക്കസമിതി യോഗത്തിന് ശേഷം താരീഖ് അന്‍വര്‍ അറിയിച്ചു. 

അതേസമയം, താന്‍ എന്നും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് കെവി. തോമസും പ്രതികരിച്ചു. ഇത്രനാള്‍ കാത്തിരുന്നില്ലേ, നടപടി വരട്ടേ, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതിക്കും സോണിയ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്‍കാന്‍ അവസരം കിട്ടുകയാണെങ്കില്‍ വിശദീകരണം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Dis­ci­pli­nary com­mit­tee rec­om­mends action against K Vithomas

You may also like this video:

Exit mobile version