നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയെന്ന വെളിപ്പെടുത്തലില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ.
വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ.
ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമർശത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.
നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകി പൊലീസിന്റെ കണ്ടെത്തലുകളെ പൂർണ്ണമായും തള്ളുന്നത്.
ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്തുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമർശം.
English summary;Disclosure of Dileep’s innocence; Prosecution prepared for contempt of court proceedings against R Srilekha
you may also like this video;