Site iconSite icon Janayugom Online

പോരാട്ടങ്ങള്‍ ഫലം കണ്ടു; അല്‍ഷൈമേഴ്‌സ് രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തി ശാസ്ത്രലോകം

alzhimersalzhimers

അല്‍ഷൈമേഴ്‌സ് രോഗത്തിന് പുതിയ മരുന്നുമായി ശാസ്ത്ര ലോകം. അമേരിക്ക ആസ്ഥാനമായ എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചത്. മുന്‍പ് വികസിപ്പിച്ച ലിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

വൈറസുകളെ നശിപ്പിക്കാനായി ശരീരം നിര്‍മ്മിക്കുന്ന ആന്റിബോഡികളോട് സമാനമായി നിര്‍മ്മിച്ചിരിക്കുന്ന മരുന്ന് അല്‍ഷൈമേഴ്സിന് കാരണമാകുന്ന ബീറ്റാ അമിലോയ്ഡിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകളായി അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ മരുന്നിനായി നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണെന്ന് ലണ്ടനിലെ കോഗ്നിറ്റീവ് ഡിസോര്‍ഡേര്‍സ് ന്യൂറോ സര്‍ജറി ക്ലിനിക്കിലെ ഡോ. കാത്ത് മെമ്മറി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 1,734 അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് മരുന്ന് നല്‍കി. രോഗത്തിന്റെ തീവ്രത കുറയുന്നതിനായി മാസത്തില്‍ ഒരിക്കല്‍ ഡോണനെമാബ് നല്‍കി. രോഗം മൂർഛിക്കുന്നതിന്റെ വേഗം 29 ശതമാനം കുറഞ്ഞതായി കണ്ടെത്തി. 35 ശതമാനം രോഗികള്‍ മരുന്നിനോട് പ്രതികരിക്കാന്‍ സാധ്യതയുളളതായി ഗവേഷകര്‍ പറഞ്ഞു. മരുന്ന് എടുത്തവര്‍ ദൈനംദിന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതായും ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതായും കണ്ടെത്തി. എങ്കിലും മൂന്നിലൊന്ന് രോഗികളില്‍ തലച്ചോറിലുണ്ടാകുന്ന വീക്കം ഇതിന്റെ പാര്‍ശ്വഫലമാണ്.

സാധരണഗതിയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും മസ്തിഷ്‌കവീക്കം കാരണം ഉണ്ടാകുന്നില്ലെങ്കിലും 1.6 ശതമാനം പേരില്‍ ഇത് അപകടകരമായി മാറുന്നു. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അപകട സാധ്യതകളുണ്ടെങ്കിലും ഡോണാനെമാബ് മുന്നോട്ട് വയ്ക്കുന്ന നേട്ടങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് എലി ലില്ലി ഗ്രൂപ്പ് ന്യൂറോ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ഡോ മാര്‍ക്ക് മിന്റുന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Dis­cov­ered a new drug for Alzheimer’s disease

You may also like this video

Exit mobile version