Site iconSite icon Janayugom Online

രോഗബാധിതരായ തെരുവുനായ്കളെ ദയാവധം നടത്താം; തദ്ദേശ സ്വാപനങ്ങള്‍ക്ക് അനുമതി

തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദയാവധം നടത്താൻ അനുമതി നൽകാനും യോ​ഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബറിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാമ്പ് നടത്തും. വളർത്തുനായ്ക്കൾക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ആ​ഗസ്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു. 

Exit mobile version