Site iconSite icon Janayugom Online

ദിഷ സാലിയന്റെ മരണം: കേന്ദ്രമന്ത്രിക്കും മകനും സമന്‍സ്

ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കും മകനും ബിജെപി എംഎൽഎയുമായ നിതേഷ് റാണെയ്ക്കും സമൻസ്. നാളെ രാവിലെ 11 മണിക്ക് മൊഴി രേഖപ്പെടുത്താൻ നാരായൺ റാണെയോട് മാൽവാനി പൊലീസ് ആവശ്യപ്പെട്ടു.

നിതേഷ് റാണെയോട് ഇന്ന് ഹാജരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിഷ സാലിയന്റെ ബന്ധുക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജറാണ് ദിഷ. കുടുംബത്തെ അപകീർത്തിപ്പെടുത്തിയതിന് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ മാതാവ് വാസന്തി സാലിയൻ മഹാരാഷ്ട്ര വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. സുശാന്ത് മരിച്ച് ആറ് ദിവസങ്ങള്‍ക്കു ശേഷം 2020 ജൂൺ എട്ടിനാണ് മലാഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ദിഷ ആത്മഹത്യ ചെയ്തത്.

ദിഷയുടെ അമ്മ വാസന്തി സാലിയന്റെ പരാതിയിൽ കഴിഞ്ഞ മാസം ഇരുവർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സാലിയൻ കുടുംബത്തെ അപകീർത്തിപ്പെടുത്തിയതിന് നാരായൺ റാണെ, നിതേഷ് റാണെ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാസന്തി സാലിയൻ മഹാരാഷ്ട്ര വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.

ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഇക്കാര്യത്തിൽ നാരായൺ റാണെയ്ക്കും നിതേഷിനുമെതിരെ നടപടിയെടുക്കാനും കമ്മിഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു,

2020 ജൂൺ എട്ടിനാണ് മലാഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ദിഷ സാലിയൻ ആത്മഹത്യ ചെയ്തത്. ഇതിന് ആറ് ദിവസം മുമ്പ് രാജ്പുത്തിനെ (34) സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

eng­lish sum­ma­ry; Disha Salian’s death: Union min­is­ter, son summoned

you may also like this video;

Exit mobile version