പത്തനംതിട്ടയിലും യുഡിഎഫിലും കോൺഗ്രസിലും തർക്കം.ജില്ലാപഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതാണ് തർക്കം ഉടലെടുക്കാൻ കാരണമായത്. ജോസഫിന് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചതോടെ യുഡിഎഫിൽ തമ്മിലടി കടുത്തിട്ടുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും തർക്കം രൂക്ഷമാണ്. മൈലപ്ര പഞ്ചായത്തിൽ ഡിസിസി പ്രസിഡന്റിനെ തള്ളി ഐഎൻടിയുസി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അടൂർ നഗരസഭയിലും കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ്.

