Site iconSite icon Janayugom Online

നേതൃത്വത്തില്‍ അതൃപ്തി: 13 ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

BJPBJP

ചെന്നൈ: തമിഴ‌്നാട് ബിജെപിയിലെ 13 നേതാക്കള്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈ വെസ്റ്റ് യൂണിറ്റിലെ അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ഐടി വിങ് ജില്ലാ പ്രസിഡന്റിനൊപ്പം 10 ഐടി ജില്ലാ സെക്രട്ടറിമാരും രണ്ട് ഐടി വിങ് ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടെയാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ട ബിജെപി സംസ്ഥാന ഐടി വിഭാഗം മേധാവി നിർമൽ കുമാർ എഐഎഡിഎംകെയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കൊഴിഞ്ഞുപോക്ക്. കുറച്ച്‌ ദിവസങ്ങളായി പാര്‍ട്ടിയിലുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ഐടി വിഭാഗം ജില്ലാ പ്രസിഡന്റ് അന്‍പരശന്‍ പറഞ്ഞു.

ബിജെപി ബൗദ്ധികവിഭാഗം സംസ്ഥാന സെക്രട്ടറി കൃഷ്ണൻ, ഐടി വിഭാഗം സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണൻ, സംസ്ഥാന ഒബിസി വിഭാഗം സെക്രട്ടറി അമ്മു എന്നിവരും അടുത്തിടെ എഐഎഡിഎംകെയിൽ ചേർന്നിരുന്നു. കൂട്ടരാജിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും അണ്ണാ ഡിഎംകെ നേതൃത്വവും തമ്മില്‍ ട്വിറ്ററില്‍ വാക് യുദ്ധം തുടങ്ങി. ബിജെപി പ്രവര്‍ത്തകരെ അടര്‍ത്തിമാറ്റാനാണ് ചില വലിയ ദ്രാവിഡ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് അണ്ണാമലൈ പരിഹസിച്ചു.

Eng­lish Sum­ma­ry: Dis­sat­is­fac­tion with lead­er­ship: 13 BJP work­ers left the party

You may also like this video

Exit mobile version