കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിൽ അതൃപ്തി ഉള്ളതിനാൽ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാവ് കെ മുരളീധരൻ. കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ച യോഗത്തിലെ പ്രധാന അജൻഡ കെ സുധാകരനെ ഒഴിവാക്കി പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുക എന്നതാണ്. ഇതാണ് മുരളീധരൻ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണവും.
അതൃപ്തി കാരണമാണോ യോഗത്തിന് പോകാത്തത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തൃപ്തിയുള്ളവര്‍ക്കല്ലേ അതൃപ്തി ഉണ്ടാകൂ എന്നായിരുന്നു മുരളിയുടെ മറുപടി. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറേണ്ട സാഹചര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം നേടി ജയിക്കാന്‍ ആരോഗ്യമുണ്ടല്ലോ. പിന്നെ എന്താണ് പ്രസിഡന്റാകാന്‍ ആരോഗ്യം പോര എന്നു പറയുന്നത്. ഞാന്‍ അതിനോടു യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.