തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ലഡു വിതരണംചെയ്‌ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നീക്കി. പെരിങ്ങല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിന് എതിരെയാണ് നടപടി. പാലോട് രവി രാജിവെച്ചതിന് പിന്നാലെ ഇന്നലെ രാത്രി ഇയാള്‍ ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു. ഷംനാദ് മധുരവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ സംസാരിക്കുന്ന പാലോട് രവിയുടെ ശബ്ദസംഭാഷണം പുറത്ത് വന്നതോടെ രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്.
പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ലഡു വിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

