Site iconSite icon Janayugom Online

എസ്ഐആര്‍ ഫോം വിതരണം 97% പൂര്‍ത്തിയായി

സംസ്ഥാനത്ത് എസ്ഐആറിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണം 97% പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു ഖേൽക്കർ. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫിസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിര്‍ദേശമനുസരിച്ച്, ഒരു നിയമസഭാ മണ്ഡലത്തിനുള്ളിലെ വോട്ടർ പട്ടികയുടെ അതേ പാർട്ടിൽ നിന്ന് ബിഎല്‍എയെ ലഭ്യമല്ലെങ്കിൽ, ആ അസംബ്ലി മണ്ഡലത്തിലെ ഏതൊരു വോട്ടറെയും ഇപ്പോൾ ബിഎല്‍എ ആയി നിയമിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ പുതുക്കിയ ഭേദഗതി പ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.

കരട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, ഒരു ബിഎല്‍എക്ക് ഒരു ദിവസം 50 ഫോമുകൾ വരെ ബൂത്ത് ലെവൽ ഓഫിസർക്ക് സമർപ്പിക്കാം. കരട് പ്രസിദ്ധീകരിച്ചതിനു ശേഷം ഒരു ദിവസം 10 ഫോമുകൾ വരെ സമർപ്പിക്കാം. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version