സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു. ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 1600 രൂപയാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണം നവംബര്‍ 26നകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദ്ദേശം. ജൂലൈ മാസത്തെ പെന്‍ഷനാണ് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. മൂന്നു മാസത്തെ കുടിശിക കൂടി നല്‍കാനുണ്ട്.
അഞ്ചിനകം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്ക് 667.17കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.കഴിഞ്ഞ ദിവസമാണ് ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങിയത്.ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.
English Summary:
Distribution of welfare pension in the state from today
You may also like this video: