Site iconSite icon Janayugom Online

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌–ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന്; പല സ്ഥലത്തും വിമതന്മാർ നിർണായകമാകും

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌–ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. പല സ്ഥലത്തും വിമതന്മാർ നിർണായകമാകും.പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാരുണ്ടാകും. ഒരിടത്ത് പട്ടികജാതി വിഭാഗ സംവരണമാണ്‌. 

152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്‌ സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കും എട്ടെണ്ണം പട്ടികജാതി വനിതകള്‍ക്കും, ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും, ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തത്‌. 941 ഗ്രാമപഞ്ചായത്തുകളിലെ 417 ഇടങ്ങളില്‍ വനിതാ പ്രസിഡന്റുമാരാണ്‌. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതിക്കും, എട്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും, എട്ടെണ്ണം പട്ടികവര്‍ഗത്തിനുമാണ് സംവരണം ചെയ്തിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.

Exit mobile version