Site iconSite icon Janayugom Online

കോവിഡ് പ്രതിരോധം: ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍

കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മൂന്ന് വിഭാഗങ്ങളായിലായിട്ടായിരിക്കും നിയന്ത്രങ്ങള്‍. മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഇത് ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന നിര്‍ബന്ധമാക്കും.

കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജനുവരി ലോക്ഡൗണിനു സമാനമായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.

നിലവിലെ കണക്കനുസരിച്ച് കാറ്റഗറിയില്‍  ഉള്‍പ്പെടുന്ന ജില്ലകൾ

 

എ: എറണാകുളം, ആലപ്പുഴ, കൊല്ലം,

ബി: പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട്.

നിയന്ത്രണങ്ങൾ ഏറ്റവും കർശനമായ സി കാറ്റഗറിയിൽ ഇപ്പോൾ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണു ബാധകം. അതേസമയം, 23, 30 തീയതികളിലെ  നിയന്ത്രണം എല്ലാ ജില്ലകൾക്കും ബാധകമാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും.

എ കാറ്റഗറി: ചടങ്ങുകൾക്ക് 50 പേർ മാത്രം

 ബി കാറ്റഗറി: പൊതു പരിപാടികൾ പാടില്ല

10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരും. ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് സ്കൂൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതൽ വീണ്ടും ഓൺലൈൻ പഠനം. ഈ ക്ലാസുകളുടെ ട്യൂഷൻ സെന്ററുകൾക്കും നിയന്ത്രണം ബാധകമാണ്.

സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ പ്ലസ് വൺ, ഒന്നും രണ്ടും വർഷ ബിരുദം, ഒന്നാം വർഷ ബിരുദാനന്തര ബിരുദം ക്ലാസുകളും ഓൺലൈനിലേക്കു. നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല.

Eng­lish Sum­ma­ry :Dis­trict-wise restric­tions imposed on covid defense from today
you may also like video

Exit mobile version