Site iconSite icon Janayugom Online

ദീപാവലി ആഘോഷം: കൗമാരക്കാരായ അമ്പതോളം പേര്‍ കണ്ണിനുണ്ടായ പരിക്കിന് ചികിത്സതേടി

diwalidiwali

ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിനുപിന്നാലെ അമ്പതിലധികംപേരുടെ കണ്ണിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലാണ് സംഭവം. കൗമാരക്കാരാണ് കണ്ണിന് ചികിത്സതേടി ആശുപത്രിയിലെത്തിയവരില്‍ ഭൂരിഭാഗംപേരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇവരിൽ 45 പേരെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ തുടരുകയാണെന്നും അവർക്ക് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഹൈദരാബാദ് പോലീസ് കമ്മീഷണർ സന്ദീപ് ഷാൻഡിലിയയാണ് പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപന പ്രകാരം നവംബർ 12 മുതൽ നവംബർ 15 വരെ ഉത്തരവുകൾ പ്രാബല്യത്തിൽ തുടരും.

Eng­lish Sum­ma­ry: Diwali cel­e­bra­tion: Reports of 50 eye injuries

You may also like this video

Exit mobile version