Site icon Janayugom Online

അമേരിക്കയില്‍ ദീപവലി ദിനം ഫെഡറല്‍ അവധിയാകും: ദീപാവലി ദിന നിയമം ചര്‍ച്ചയാകുമ്പോള്‍

diwali

ദീപാവലി ദേശീയ അവധി ആയി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയില്‍ നീക്കം. പ്രതിനിധി സഭയിലാണ്‌ ഇത്‌ സംബന്ധിച്ച ‘ദീപാവലി ദിന നിയമം’ അവതരിപ്പിക്കപ്പെട്ടത്‌. ന്യൂയോര്‍ക്ക്‌ പ്രതിനിധി സഭാംഗം കരോളിന്‍ ബി മലോണെ ആണ്‌ നിയമം അവതരിപ്പിച്ചത്‌. അതേസമയം മൂന്ന്‌ ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ദീപാവലി ആഘോഷങ്ങള്‍ക്ക്‌ യുഎ സില്‍ തുടക്കമായി. ഹഡ്‌സണ്‍ നദീ തീരത്ത്‌ പ്രത്യേക കരിമരുന്ന്‌ പ്രയോഗവും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

നിലവില്‍ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ദീപാവലി ആഘോഷിക്കാറുണ്ടെങ്കിലും ഈ ദിവസം രാജ്യത്ത് പൊതു അവധിഇല്ല.

ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂര്‍, മൗറീഷ്യസ്, മലേഷ്യ, യുകെ എന്നിവിടങ്ങളിലും ദീപാവലി ആഘോഷിക്കാറുണ്ട്. സിംഗപ്പൂരിലും മൗറീഷ്യസിലും ദീപാവലി ദിനത്തില്‍ പൊതു അവധിയാണ്.

 

Eng­lish Sum­ma­ry: Diwali is a fed­er­al hol­i­day in the Unit­ed States: when Diwali law is discussed

 

You may like this video also

Exit mobile version