Site iconSite icon Janayugom Online

കാലിഫോർണിയയിൽ ദീപാവലിക്ക് ഔദ്യോഗിക അവധി; ബില്ലിൽ ഒപ്പുവച്ച് ഗവർണർ ഗാവിൻ ന്യൂസം

ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷം നൽകുന്ന സുപ്രധാന തീരുമാനവുമായി യുഎസ് സംസ്ഥാനമായ കാലിഫോർണിയ. ഇനിമുതൽ ദീപാവലി ദിനം സംസ്ഥാനത്ത് ഔദ്യോഗിക അവധിയായിരിക്കും. കാലിഫോർണിയയിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം ഇന്ത്യക്കാർ എന്ന വസ്തുത പരിഗണിച്ചാണ് പ്രഖ്യാപനം. ദീപാവലി ദിനത്തിൽ സംസ്ഥാനത്തെ കമ്മ്യൂണിറ്റി കോളജുകൾക്കും സ്കൂളുകൾക്കും അവധി ലഭിക്കും. ദീപാവലിയെ ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിക്കുന്ന ‘എ ബി 268’ (AB 268) എന്ന ബിൽ സെപ്റ്റംബറിൽ സംസ്ഥാന നിയമസഭയുടെ ഇരുസഭകളും പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസം കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഈ ബില്ലിൽ ഒപ്പുവെച്ചതായി അറിയിച്ചതോടെയാണ് തീരുമാനം പ്രാബല്യത്തിലായത്.

Exit mobile version