Site iconSite icon Janayugom Online

അതിര്‍ത്തി പങ്കിടുന്ന തമിഴ് ഭാഷാ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഡിഎംകെ മത്സരിക്കും

സംസ്ഥാനഅതിര്‍ത്തി പങ്കിടുന്ന തമിഴ്ഭാഷാ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഡിഎംകെ മത്സരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനൊരുങ്ങുകയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനം. തോട്ടം തൊഴിലാളികളുടെ മേഖലയില്‍ ആണ് മത്സരം.ഉപ്പുതറ പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലും ദേവികുളത്തെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലും മത്സരിക്കും.

പഞ്ചായത്ത് ഭരണം കിട്ടിയാല്‍ തമിഴ്നാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്നാണ് വാഗ്ദാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മൂന്നാറിലും ഉപ്പുതറയിലും പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനംആരംഭിച്ചു. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും എഐഎഡിഎംകെ അംഗമായിരുന്ന എസ് പ്രവീണ വിജയിച്ചിരുന്നു. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് പട്ടികജാതി വനിതാസംവരണം ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് അന്ന് എഐഎഡിഎംകെയെ പിന്തുണയ്ക്കുകയും പ്രവീണയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.

Exit mobile version