അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം പുറത്തുവന്നില്ല. എന്നാൽ അപകടത്തിൽ മരിച്ച 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 200 ലേറെ പേരുടെ മൃതദേഹമാണ് വിട്ടുനൽകിയത്. ഇതിൽ 2 പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ സഹോദരിയുടെ ഡിഎൻഎ പരിശോധനഫലം കാത്ത് അഹമ്മദാബാദിൽ തുടരുകയാണ്.
അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം പുറത്തുവന്നില്ല; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

