മ്യൂക്കോസല്‍ ഡിഎന്‍എ വാക്സിന്‍ കോവിഡ് വെെറസില്‍ ഫലപ്രദമാണെന്ന് കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് മ്യൂക്കോസല്‍ വാക്സിന്റെ ഫലപ്രാപ്തി കണ്ടെത്തിയത്. ബയോ മെറ്റീരിയല്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മ്യൂക്കസ് മെംബറേൻ വഴിയുള്ള മ്യൂക്കോസൽ വാക്സിനേഷൻ സാര്‍സ് കോവ് 2 വെെറസിനെതിരെ ശക്തമായ സംരക്ഷണം നൽകുമെന്ന് പഠനം പറയുന്നു. മൂക്കിലെയും ശ്വാസകോശത്തിലെയും രോഗപ്രതിരോധ കോശങ്ങളാണ് വെെറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നത്.
ഫ്രാൻസിലെ നാന്റസ് യൂണിവേഴ്‌സിറ്റിയിലെ ഇമ്മ്യൂണോതെറാപ്പി ലബോറട്ടറിയിലെ ഇമ്മ്യൂണോളജി ആന്റ് ന്യൂ കൺസെപ്‌റ്റ്‌സിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്.വെക്ടര്‍ വെെറസുകള്‍ വിതരണം ചെയ്യുന്ന ഡിഎന്‍എ ലക്ഷ്യസ്ഥാനമായ സെല്ലുകളിലേക്ക് പ്രവേശിക്കുകയും ആന്റിബോഡികളും ലിംഫോസൈറ്റുകളും ഉല്പാദിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തകയും ചെയ്യുന്നതാണ് വാക്സിന്റെ പ്രവര്‍ത്തന രീതി.
English Summary: DNA vaccine will prevent covid
You may also like this video