വാട്സ് ആപ്പ് വഴി വന്ന പാര്‍ട്ട് ടൈം ജോബ് ഓഫറിലൂടെ യുവതിക്ക് നഷ്ടപ്പെട്ടത് 50 ലക്ഷത്തോളം രൂപ. പൂനെ സ്വദേശിയായ യുവതിക്കാണ് യൂട്യൂബ് വീഡിയോ കണ്ടതുവഴി 49 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഹിഞ്ചേവാഡി സ്വദേശിയായ സ്നേഹസിങ് ഹൃദയനാരായണ് സിങ്ങിനാണ് (35) പണം നഷ്ടപ്പെട്ടത്. മാർച്ച് 28 നും ഏപ്രിൽ 28 നും ഇടയിലാണ് സംഭവം. നിക്ഷേപത്തിന് 30 ശതമാനം വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ച് 49 ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
YouTube വീഡിയോകൾ ലൈക്ക് ചെയ്യുക എന്നതാണ് ജോലി. വിശ്വാസം സ്ഥാപിക്കാൻ, തട്ടിപ്പുകാർ തുടക്കത്തിൽ ഇരകളുടെ അക്കൗണ്ടിലേക്ക് പ്രതികള്‍ ചെറിയ തുക നിക്ഷേപിക്കുന്നു. പിന്നീട് ജോലി ചെയ്യുന്നവരെക്കൊണ്ട് തിരിച്ച് പണം നിക്ഷേപിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ തുക പിന്നീട് പിന്നീട് തിരികെ നല്‍കിയില്ല. സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷം പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പിന്നാലെ സംഭവത്തില്‍ ആധുരി ഗാംഗുലി എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സൈബര്‍ ഇടങ്ങളില്‍ വഞ്ചിക്കപ്പെടാതിരിക്കുക…
സൈബര്‍ ഇടങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വളരെ വ്യാപകമാകുകയാണ്. ഈ സാഹചര്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. പേര്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധാലുവായിരിക്കുക, അത് വിശ്വസനീയമായ വെബ്‌സൈറ്റുകളിൽ മാത്രം നൽകുന്നുവെന്ന് ഉറപ്പാക്കുക. അപരിചിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരിക്കലും പണം ട്രാൻസ്ഫർ ചെയ്യരുത്, നിങ്ങളുടെ ബാങ്കിംഗ് ക്രെഡൻഷ്യലുകൾ ആരുമായും പങ്കിടരുതെന്ന് പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
English Summary: Do not believe the part-time jobs that come on WhatsApp; IT expert lost around Rs 50 lakh by liking a YouTube video…
You may also like this video
