Wednesday
20 Mar 2019

Cyber

നിങ്ങളുടെ ചിത്രങ്ങള്‍ ഗൂഗിളിലുണ്ടോ? എന്നാല്‍ പണി പാളി..

തിരുവനന്തപുരം: സുരക്ഷാവീഴ്ചയും ഉപയോഗക്കുറവും മുന്‍നിര്‍ത്തി സേവനം നിര്‍ത്തുന്നുവെന്നറിയിച്ച് ഗൂഗിള്‍പ്ലസ് മുന്നറിയിപ്പ്. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ മൂന്നാമതൊരാള്‍ക്ക് എടുക്കാന്‍ കഴിയുന്ന വിധത്തിലാണുള്ളത്. ആളുകള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുമില്ല. തേര്‍ഡ് പാര്‍ട്ടിക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന...

ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി റോബര്‍ട്ട് അന്തരിച്ചു

ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റിന്റെ മുഖ്യ സ്രഷ്ടാക്കളില്‍ ഒരാളായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി റോബര്‍ട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്  അന്ത്യം. 81 വയസായിരുന്നു

കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്

കൊച്ചി: കേരളത്തിലെ നഗരങ്ങളിലേതടക്കമുള്ള യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും കൂടുതല്‍ സൗകര്യ പ്രദമായ സേവനങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായുള്ള സേവനങ്ങള്‍, പ്ലസ് കോഡുകള്‍, മാപിലെ പ്രാദേശിക ഭാഷ. അതാതു പ്രദേശത്തെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങള്‍, തത്സമയ ലൊക്കേഷന്‍...

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍. ലോകത്തുള്ള പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍...

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പൊലീസ് സംഘം നിലവില്‍ വന്നു

തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പൊലീസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം...

ഓണ്‍ലൈന്‍ ആത്മഹത്യ ഗ്രൂപ്പുകള്‍:അഡ്മിന്‍മാര്‍ ഉടന്‍ അറസ്റ്റിലായേക്കും

ബ്ലൂവെയില്‍ ഗെയിമുകള്‍ക്ക് ശേഷം കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ ദുരന്തമായിരുന്നു ആത്മഹത്യ പ്രേരണ ജനിപ്പിക്കുന്ന ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളുടെ കൂട്ടായ്മ ജോമോന്‍ ജോസഫ് കല്‍പറ്റ: ഓണ്‍ലൈന്‍ ആത്മഹത്യ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഉടന്‍ അറസ്റ്റിലായേക്കും. കേരളത്തില്‍ അതിവേഗം വളരുന്ന ഓണ്‍ലൈന്‍...

ഫെയ്സ്ബുക്ക് പുതിയ മെസഞ്ചര്‍ ആപ്ലിക്കേഷൻ മെസഞ്ചര്‍ 4 പുറത്തിറക്കി

ഫെയ്സ്ബുക്ക് പുതിയ മെസഞ്ചര്‍ ആപ്ലിക്കേഷനായ മെസഞ്ചര്‍ 4 പുറത്തിറക്കി. മെസഞ്ചര്‍ ആപ്പിലുള്ള പ്രധാനപ്പെട്ട എല്ലാ ഫീച്ചറുകളും പുതിയ ആപ്പിലുമുണ്ടാകും. ഇതില്‍ മൂന്ന് ടാബുകളാണുള്ളത്. ചാറ്റ്, പീപ്പിള്‍, ഡിസ്‌കവര്‍ എന്നിവയാണ്. ചാറ്റ് ടാബിന് താഴെ എല്ലാ സംഭാഷണങ്ങളും ലഭിക്കും. പീപ്പിള്‍ ടാബില്‍ സുഹൃത്തുക്കളെയും...

അവധി എടുത്തു മൊബൈല്‍ കളി;യുവതിയുടെ കൈകൾക്കു ചലനശേഷിപോയി

മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചൈനയിലെ ഒരു യുവതിക്ക്  കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലുള്ള ചങ്ഷയിലാണ് സംഭവം. കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ട് യുവതി ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സാധാരണ...

വാലറ്റ് വഴി റീചാര്‍ജ്ജും ചെയ്യാം; ഉപഭോക്താക്കള്‍ക്ക് പുതിയ സംവിധാനമൊരുക്കി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിലൂടെ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനവും വരുന്നു. ഫെയ്‌സ്ബുക്കിന്റെ വാലറ്റ് വഴിയാണ് റീചാര്‍ജ്ജിങ് സാധ്യമാകുക. അതേസമയം ഫോണില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉള്ളവര്‍ക്ക് മാത്രമെ ഈ സംവിധാനം കൊണ്ട് പ്രയോജനമുണ്ടാകുകയുള്ളു. ഫോണിലെ ചാര്‍ജ്ജിങ് പോസ്റ്റ് പെയ്ഡായവര്‍ക്കും ഫെയ്‌സിന്റെ ഈ സവിശേഷത പ്രയോജനപ്പെടില്ല.

ഇന്ത്യയിലെ ആദ്യ ക്രിപ്‌റ്റോ കറന്‍സി എടിഎം ബെംഗളൂരുവില്‍

ബെഗളൂരു: ഇന്ത്യയിലെ ആദ്യ ക്രിപ്‌റ്റോ കറന്‍സി എടിഎം ബെംഗളൂരുവില്‍ ആരംഭിച്ചു. വിര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ച് യുണോകോയിനാണ് എംടിഎം മെഷിന്‍ സ്ഥാപിച്ചത്. ബെംഗളൂരുവിലെ കെമ്പ് ഫോര്‍ട്ട് മാളിലാണ് മെഷിന്‍ സ്ഥാപിച്ചത്. കിയോസ്‌ക് കമ്പനിയുടെ എടിഎം മെഷീന്‍ വഴി ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 1000 രൂപ...