Site icon Janayugom Online

അക്കൗണ്ട് മരവിപ്പിക്കരുത് :സംശയമുള്ള തുക മാത്രം മരവിപ്പിക്കുക ; നിര്‍ദ്ദേശവുമായി കേരള പൊലീസ്

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള തുക മാത്രം മരവിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവുമായി കേര പൊലീസ്.

പരാതികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കരുതെന്നും അങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശമോ,നിയമമോ ഇല്ലെന്നും പോലീസ് പറഞ്ഞതായി ചില കേന്ദ്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പൊലിസ് സൈബര്‍ വിഭാഗം വ്യക്തമാക്കി.നിലവില്‍ അക്കൗണ്ട് പൂര്‍ണമായും മരവിച്ചെന്ന പരാതി കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും സൈബര്‍ വിഭാഗം അഭിപ്രായപ്പെടുന്നു.

അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ചട്ടപ്രകാരമുള്ള നടപടികള്‍ പ്രകാരമാണെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഇടപാടുകാര്‍ക്ക് ഗുജറാത്ത് പൊലീസിലെ അന്വേഷണ സംഘത്തിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞു.

എന്നാല്‍ സംശയാസ്പദമായ ഇടപാടുകളെന്നാരോപിച്ച് അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്ക് നടപടികളില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധരെ ഉദ്ധരിച്ച് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുന്നത് നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്നാണ് വിമര്‍ശനം.

നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുറവാണ്. ഇങ്ങനെ പരാതിയുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം.

Eng­lish Summary:
Do not freeze account : Freeze only sus­pi­cious amount; Ker­ala Police with instructions

You may also like this video:

Exit mobile version