Site iconSite icon Janayugom Online

വീടിന് പുറത്തിറങ്ങരുത്, ജനാലയുടെ അടുത്ത് നിൽക്കരുത്; അമൃത്സറിൽ കനത്ത ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനത്തിന് ശേഷവും അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും ലൈറ്റുകൾ ഓഫ് ആക്കി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം നൽകി. അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

അമൃത്സറിൽ തുടർച്ചയായി സൈറൺ മുഴങ്ങി. ഞായറാഴ്ച രാവിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെങ്കിലും ഇപ്പോഴും റെഡ് അലേർട്ട് തുടരുകയാണെന്ന് അമൃത്സർ ജില്ലാ കളക്ടർ പറഞ്ഞു. ജനാലകളിൽ നിന്ന് മാറി നിൽക്കണം റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. 

Exit mobile version