Site iconSite icon Janayugom Online

വനവിസ്തൃതി കുറയ്ക്കരുത്; സര്‍ക്കാരുകളോട് സുപ്രീം കോടതി

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വനവിസ്തൃതി കുറയാന്‍ ഇടയാകുന്ന യാതൊരു നീക്കങ്ങളും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നടത്തരുതെന്ന് സുപ്രീം കോടതി. 2023 ലെ വനസംരക്ഷണ നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ഉത്തരവ്. വനവിസ്തൃതി കുറയാന്‍ ഇടയാക്കുന്ന യാതൊരു പ്രവൃത്തിക്കും അനുമതി നല്‍കില്ല. അടുത്ത ഒരു ഉത്തരവുണ്ടാകുന്നത് വരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു. 

Exit mobile version