Site iconSite icon Janayugom Online

മാ​സ്ക് ഒ​ഴി​വാക്കാനാ​യി​ട്ടി​ല്ല: മു​ന്ന​റി​യി​പ്പു​മാ​യി ഐഎംഎ

മാ​സ്ക് ഒ​ഴി​വാ​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഐ​എം​എ കേ​ര​ള ഘ​ട​കം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ​നി​ന്ന് കേ​ര​ളം മു​ക്ത​രാ​യി​ട്ടി​ല്ല. അ​ടു​ത്ത ത​രം​ഗം ജൂ​ണി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഐ​എം​എ അ​റി​യി​ച്ചു. നേരത്തേ, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകിയിരുന്നു.

ഇതിൻ പ്രകാരം പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി കേ​സെ​ടു​ക്കി​ല്ല. ആ​ൾ​ക്കൂ​ട്ടം, കോ​വി​ഡ് നി​യ​ന്ത്ര​ണ​ലം​ഘ​നം എ​ന്നി​വ​യ്ക്കും ഇ​നി കേ​സു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ ഏ​ഴാ​ഴ്ച​യാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്റെ നി​ർ​ണാ​യ​ക തീ​രു​മാ​നം. അ​തേ​സ​മ​യം, കേസെടുക്കില്ലെങ്കിലും ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും കോ​വി​ഡി​നെ​തി​രേ ജാ​ഗ്ര​ത കൈ​വി​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്രം അറിയിച്ചു.

eng­lish summary;do not remove mask; ima

you may also like this video;

Exit mobile version