Site icon Janayugom Online

ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുത്, ഒടിപി വെളിപ്പെടുത്തരുത്; മുന്നറിയിപ്പുമായി ഐടി മന്ത്രാലയം

സമൂഹമാധ്യമങ്ങളിലും മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലും ആധാര്‍ വിവരങ്ങള്‍ പരസ്യമായി പങ്കിടരുതെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡ് ഉടമകള്‍ ഒരു അനധികൃത സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒടിപി വെളിപ്പെടുത്തരുതെന്നും എം- ആധാര്‍ പിന്‍ പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഐടി മന്ത്രാലയം അറിയിച്ചു. 

ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ഒരു നിശ്ചിത കാലയളവിലേക്ക് ആധാര്‍ ഉപയോഗിക്കാന്‍ സാധ്യത ഇല്ലെങ്കില്‍ ആധാറോ ബയോമെട്രിക്സോ ലോക്ക് ചെയ്യാനും പിന്നീട് ആവശ്യമുള്ളപ്പോള്‍ അത് കാലതാമസമില്ലാതെ അണ്‍ലോക്ക് ചെയ്യാനുമുള്ള സൗകര്യം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. 

Eng­lish Sum­ma­ry: Do not share Aad­haar infor­ma­tion or dis­close OTP; IT Min­istry with warning

You may also like this video

Exit mobile version