Site iconSite icon Janayugom Online

ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ ഇനി അറസ്റ്റ് ; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു തമിഴ്നാട്

പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം തടയാന്‍ ലക്ഷ്യമിട്ട് തമിഴ്നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ബസില്‍ ഉള്‍പ്പെടെ ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ച് നോക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കാണക്കാക്കും. തുറിച്ചുനോട്ടം,ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താല്‍പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ പ്രവൃത്തികളാണെന്ന് ഭേദഗതിയില്‍ പറയുന്നു. സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.

അതേസമയം മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്ക് കടുത്ത ശിക്ഷയാണ് ഉള്ളത്. സ്ത്രീകളെ അനുചിതമായി സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും ഇവയില്‍ വരും. ബസുകളില്‍ കണ്ടക്ടര്‍മാര്‍ പരാതി പുസ്തകം സൂക്ഷിക്കണം. ആവശ്യപ്പെട്ടാല്‍ ഇത് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കണം.

Eng­lish Summary:Do not stare at women on the bus; Tamil Nadu has amend­ed the Motor Vehi­cle Act
You may also like this video

Exit mobile version