ചെറിയ പനികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍). ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം അവ നിർദ്ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ത്വക്ക്, കോശങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധകൾക്ക് അഞ്ച് ദിവസവും, സമൂഹവ്യാപനത്തിലൂടെയുണ്ടാകുന്ന ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും, ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നതിന് ശേഷമുണ്ടാകുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും എന്നിങ്ങനെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണമെന്നും ഐസിഎംആർ വ്യക്തമാക്കി.
ശരിയായ രോഗനിര്‍ണയത്തിന് ചികിത്സ തേടുന്നതാണ് ഉത്തമമെന്നും അതുവഴി, മാരകമായേക്കാവുന്ന പല രോഗങ്ങളും കണ്ടെത്താന്‍ കഴിയുമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ച് രോഗം അകറ്റുന്നതുവഴി മറ്റ് രോഗങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയാതെവരും. കാർബപെനെം എന്ന ആൻറിബയോട്ടിക്കിന്റെ ഉപയോഗത്തിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികൾക്കും പ്രയോജനം ലഭിക്കുന്നില്ല. ഇത്തരം മരുന്നുകള്‍ രോഗാണുക്കളുടെ സ്ഥിരമായ വർദ്ധനവിന് കാരണമാകുന്നുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിപെനെമിന്റെ പ്രതിരോധം 2016 ൽ 14 ശതമാനത്തിൽ നിന്ന് 2021 ൽ 36 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗം വര്‍ധിക്കുന്നതിനും മതിയായ രോഗനിര്‍ണയം നടത്തുന്നതിന് തടസമാകുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നു.
English Summary: Do not take antibiotics for minor fevers: Indian Council of Medical Research warns
You may also like this video