ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. ശാന്തന്‍പാറയിലാണ് നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിക്കുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മുഖ്യ വനം വകുപ്പ് മേധാവി അറിയിച്ചത്.
സന്ദര്‍ശകര്‍ പൂ പറിക്കുകയോ ചെടികള്‍ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് എത്തുന്നവര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി ലഭിച്ചിരുന്നു.
ചിത്രം കടപ്പാട്: അര്‍ജുന്‍ എസ്, വിഷ്ണു പി ആര്‍
English Summary:Do not touch Neelakurinji; Forest department take strict action
You may also like this video