Site icon Janayugom Online

2000 രൂപ കയ്യിലുണ്ടോ? എങ്കിൽ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്

2000 രൂപ കറൻസി മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്. ബാങ്കുകളിൽ നിന്നും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും. ഒരാൾക്ക് ഒരു സമയം പരമാവധി പത്ത് നോട്ടുകളാണ് മാറ്റി വാങ്ങാൻ സാധിക്കുക. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകൾ മാറാൻ നാലുമാസത്തെ സമയവും അനുവദിച്ചു. ആ നാല് മാസത്തെ സമയമാണ് ഇന്ന് അവസാനിക്കുന്നത്.

500, 1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസർവ് ബാങ്കും അവകാശപ്പെട്ടത്. 2018–19 ൽ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു.

Eng­lish sum­ma­ry; Do you have Rs 2000 in hand? Then today is the last day to change

you may also like this video;

Exit mobile version