തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടറിനെ പൊലീസ് പിടികൂടിയത്. കൂടുതല്‍ ഡോക്ടര്‍മാര്‍ മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി ഡോക്ടര്‍ മൊഴി നല്‍കി.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എംഡിഎം എയുമായാണ് ഇയാള്‍ പിടിയിലായത്. ബംഗളുരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഇയാള്‍ പിടിയിലായത്.
english summary; Doctor arrested with drugs in Thrissur
you may also like this video;