കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന ഒരു അവസ്ഥയാണ് Acanthosis Nigricans. ഇത് സാധാരണയായി മദ്ധ്യവയസ്കരിൽ ആണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്നു. ഇരുണ്ട ചർമ്മമുള്ളവരിൽ കൂടുതലായി കാണുന്നു. സാധാരണ കറുപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ട് കാലക്രമേണ വെൽവെറ്റ് പോലെ കട്ടിയായി ആണ് കാണുന്നത്. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും, മൂക്കിന്റെ ഇരുവശത്തും, കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും കാണാം .
എന്നിരുന്നാലും Acanthosis Nigricans പലരീതിയിൽ പ്രത്യക്ഷപ്പെടാം
1. പാരമ്പര്യമായ്: അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ കുട്ടികളും വരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ ചെറുപ്പത്തിലോ Acanthosis Nigricans പ്രത്യക്ഷപ്പെടുന്നു.
2. Obesisty (അമിതഭാരം മൂലം): ഇത് കൂടുതലും മുതിർന്ന കുട്ടികളിലാണ് പ്രകടമാകുന്നത്. ആഹാരം നിയന്ത്രിക്കുകയും, വ്യായാമം ചെയ്യുന്നതും, ഭാരം കുറയ്ക്കുന്നതും Acanthosis Nigricans കുറയ്ക്കാൻ സഹായിക്കുന്നു. മരുന്നുകളുടെ പാർശ്വ ഫലമായി Acanthosis Nigricans പ്രത്യക്ഷപ്പെടാം. Steroids, Hormone replacement therapy, Oral contraceptive pills എന്നിവ ഉപയോഗിക്കുന്നവരിൽ Acanthosis Nigricans വരാം.
3. അസുഖങ്ങളുടെ ഭാഗമായി Acanthosis Nigricans വരാം
A. ഫോർമോണിയൽ വ്യതിയാനം DM ( പ്രമേഹം)
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ .
ഓവറി സംബന്ധമായ അസുഖങ്ങൾ മൂലം Acanthosis Nigricans വരാം
B Auto Immune അസുഖങ്ങൾ: ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട്
മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങൾ SLE, Sjogrens, Systemic Sclerosis
എന്നിങ്ങനെയുള്ള രോഗങ്ങളോടുകൂടെയും പ്രത്യക്ഷപ്പെടാം.
C. അർബുദം (cancer) സംബന്ധിച്ചും Acanthosis Nigricans പ്രത്യക്ഷപ്പെടാം. ഓവറി
ഗർഭപാത്രം, ആമാശയം, കുടൽ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം
Acanthosis Nigricans വരാം.
D. അർബുദ രോഗികളിൽ Acanthosis Nigricans വരുമ്പോൾ പെട്ടെന്നാണ് കറുപ്പ്
നിറത്തിൽ നിന്നും അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്.
പലകാരണങ്ങളാൽ Acanthosis Nigricans പ്രത്യക്ഷപ്പെടാം എന്നതിനാൽ അത് കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ Acanthosis Nigricans സുഖപ്പെടുത്തുവാൻ കഴിയുകയുള്ളൂ. രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന Acanthosis Nigricans കുറയ്ക്കാൻ ചില ഉപായങ്ങൾ ഉണ്ട്.
1. Moisturiszing cream: Urea, lactic acid എന്നിവ അടങ്ങിയ ലേപനങ്ങൾ
ഉപയോഗിക്കുന്നത് നല്ലതാണ്.
2. Keratolytic agents: തൊലിയുടെ കട്ടി കുറയ്ക്കുന്ന ലേപനങ്ങൾ (Retinol, Salicyclic
acid, glycolic acid)
3. Chemical peeling. ലേസർ Resurfacing പോലുള്ള ചികിത്സകൾ.
കഴുത്തിലും മടക്കുകളിലും ഉണ്ടാകുന്ന എല്ലാ നിറവും Acanthosis Nigricans മൂലമാകണമെന്നില്ല. Fungal infecation, Bacterial infection, Addison’s disease, Nutritional deficiency എന്നിവ കാരണവും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. ഒരു ഡോക്ടറുടെ സഹായത്തോടെ രോഗകാരണം നിർണ്ണയിച്ചു ചികിത്സ തേടുക.
ഡോ. ശാലിനി വി.ആർ
കൺസൾട്ടന്റ്
ഡെർമറ്റോളജി വിഭാഗം
എസ്‌യുടി ആശുപത്രി, പട്ടം, തിരുവനന്തപുരം