Site iconSite icon Janayugom Online

ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

നഗരത്തിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം നടത്തി കവർച്ച ചെയ്ത മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമ്മദ് അനസ് ഇ കെ (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനുകൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും കോഴിക്കോട് ആന്റിനാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

ഇന്ന് പുലർച്ചയായിരുന്നു സംഭവം. കഴിഞ്ഞ രാത്രിയിൽ പ്രതികൾ ഡോക്ടറുമായി പരിചയപ്പെടുകയും ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി ഡോക്ടറുടെ മുറിയിലെത്തി പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ കൈവശം പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി പണം അയപ്പിക്കുകയുമായിരുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികൾ. മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് ഇവർ കവർച്ച നടത്തിയത്. 

അനുകൃഷ്ണ എന്ന യുവതി ആറുമാസത്തോളമായി പ്രതിയായ അനസിന്റെ കൂടെ കൂടിയിട്ട്. പൊലീസ് പിടികൂടുമെന്ന് മനസിലാക്കിയ അനസും അനുവും ഡൽഹിയിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു. എന്നാൽ സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ ഇവർ പൊലീസ് വലയിലാവുകയായിരുന്നു. 

പ്രതികൾ ഉപയോഗിച്ച ബൈക്കുകളും മൊബൈൽ ഫോണുകളും വടിവാളും പൊലീസ് കണ്ടെടുത്തു. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ അബ്ദുറഹ്‌മാൻ കെ, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ് ഐമാരായ സിയാദ്, അനിൽ കുമാർ, എഎസ്ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീൺ, അഭിലാഷ് രമേശൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Eng­lish Summary:Doctor threat­ened and robbed: Three-mem­ber gang arrested

You may also like this video

Exit mobile version