ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രസവ ശസ്ത്രക്രിയ നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സി കെ രമേശന്‍, നഴ്‌സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഡോ. ഷഹന എം ഇന്ന് ഹാജരായില്ല. ഇവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ വിട്ടയച്ചു.
English Summary: Doctors and nurses were arrested in the incident of scissors stuck in the stomach
You may also like this video