Site iconSite icon Janayugom Online

ആന്റിബയോടിക്കുകള്‍ വാങ്ങാന്‍ ഇനിമുതല്‍ ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധം: വീണ ജോര്‍ജ്

veenaveena

സംസ്ഥാനത്ത് ആന്റിബയോടിക്കുകളുടെ ഉപയോഗം കുറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മെഡിക്കൽ സ്റ്റോറുകൾ വഴിഇനി ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകില്ല. കുറിപ്പടി ഇല്ലാതെ നൽകിയാൽ അത്തരം മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകളെക്കുറിച്ച് പൊതുജനങ്ങൾക്കും വിവരം നൽകാമെന്നും മന്ത്രി അറിയിച്ചു. 

ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അതിനെതിരെയുണ്ടാകുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്. 2050 ഓടെ ഒരു കോടി ജനങ്ങളെ കൊല്ലുന്ന മഹാമാരിയായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇപ്പോൾ തിരിച്ചറിയുന്നില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ ഈ ദുരുന്തം നേരിടേണ്ടി വരും. ഇത് മുന്നിൽ കണ്ടുള്ള മുൻകരുതലാണ് പുതിയ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Doc­tor’s pre­scrip­tion to buy antibi­otics from now on: Veena George

You may also like this video

Exit mobile version