Site iconSite icon Janayugom Online

ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കൂ;പാവപ്പെട്ട ജനങ്ങളെ വിഷമിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഈ സംഭവം രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവച്ചു.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് അടിസ്ഥാന മാറ്റങ്ങള്‍ക്കായി ഇനിയൊരു ബലാത്സംഗത്തിന് വേണ്ടി കാത്തിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു.ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാനായി ഒരു ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇന്ന് വാദം വീണ്ടും പുനരാരംഭിച്ചപ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് ജെബി പര്‍ഡിവാല,ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ആദ്യം അവരോട് ജോലിയില്‍ പ്രവേശിക്കാന്‍ പറയൂ,ആരും ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യില്ല.വീണ്ടും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ,പക്ഷേ ആദ്യം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചില കേസുകളില്‍ ആളുകള്‍ രണ്ട് വര്‍ഷം വരെയൊക്കെ ഡോക്ടര്‍മാരുടെ അപ്പോയ്‌മെന്റിനായി കാത്തിരിക്കാറുണ്ടെന്നും പാവപ്പെട്ട ജനങ്ങളെ വിഷമിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Exit mobile version