Site iconSite icon Janayugom Online

അസിഡിറ്റി ഉറക്കക്കുറവിന് കാരണമാകുന്നുണ്ടോ??

ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിന്റെ അമിതമായ ഉപയോഗം ഒരു പരിധി വരെ ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഈ ഉറക്കക്കുറവ് ശരീരത്തിലുണ്ടാകുന്ന മറ്റ് പല അസുഖങ്ങള്‍ക്കും കാരണമായിതീതരുമെന്നത് പലരും ചിന്തിക്കുന്നില്ല. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന ചില അസുഖങ്ങളും ഉറക്കക്കുറവിന് കാരണമായിത്തീരാറുണ്ട്. അതിലൊന്നാണ് അസിഡിറ്റി.

അസിഡിറ്റി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കുന്നു. ക്രമം തെറ്റിയുള്ള ആഹാരക്രമവും ഫാസ്റ്റ് ഫുഡിന്‍റെ അമിതമായ ഉപയോഗവും മറ്റും അസിഡിറ്റിക്ക് കാരണമാകുന്ന മറ്റ് വസ്തുതകളാണ്. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. ആഹാരം കഴിച്ചയുടന്‍ തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ശരീരത്തിന്‍റെ ദഹനപ്രക്രിയയെ താളം തെറ്റിക്കുന്നു. ഇത് മൂലം ഉറക്കക്കുറവും മറ്റ് അസുഖങ്ങളും നമ്മെ ബാധിക്കുന്നു. 

Exit mobile version