Site iconSite icon Janayugom Online

എതിരാളിയായ കമല ഹാരിസിനെ പരിഹസിച്ച് ഡൊളാൾഡ് ട്രംപ്

നവംബര്‍ 5ന് നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പല സര്‍വേകളും കമല ഹാരിസിന്റെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും അവരെ ജോ ബൈഡനെക്കാള്‍ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

പ്രചരണത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന സംസ്ഥാനമായ വടക്കു കിഴക്കന്‍ പെന്‍സിന്‍വാലിയയിലെ വില്‍ക്‌സ്-ബാരെയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ്.നാളെ ചിക്കാഗോയില്‍ നടക്കുന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന് മുന്നോടിയായി ഹാരിസ് ഇന്ന് പിറ്റ്‌സ്ബര്‍ഗില്‍ നിന്ന് ആരംഭിക്കുന്ന ഒരു കിഴക്കന്‍ പെന്‍സില്‍വാനിയന്‍ ബസ് പര്യടനം നടത്തുന്നുണ്ട്.

പല കാര്യങ്ങളിലും ഹാരിസിനെ ഒരു ഇടത്പക്ഷക്കാരിയാക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്.റാലിയില്‍ ഒരു സംസ്ഥാനത്തിന്റെ പ്രധാന വ്യവസായമായ ഫ്രാക്കിംഗിംല്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള കമലയുടെ ആഹ്വാനത്തെക്കുറിച്ചും ട്രംപ് സൂചിപ്പിച്ചു.

ട്രംപിന്റെ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വോട്ടിംഗിനെ ബാധിക്കുമെന്ന ചില രാഷ്ടട്രീയ വിശകലനങ്ങള്‍ ഉണ്ടായിട്ടും കമല ഹാരിസിനെതിരെയുള്ള ആക്രമണം ട്രംപ് തുടരുകയാണ്.

”അവരുടെ ചിരി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ??”അതൊരു ഭ്രാന്തിയുടെ ചിരിയാണ് എന്ന് ട്രംപ് പറഞ്ഞു.താന്‍ കാഴ്ചയില്‍ അവരെക്കാളും മികച്ചതാണെന്നും ടൈം മാഗസിന്റെ പുതിയ ലക്കത്തിലെ കവര്‍ പേജില്‍ ഹാരിസിന്റെ ചിത്രം വന്നത് തനിക്ക് അതൃപ്തി ഉണ്ടാക്കിയെന്നും ട്രംപ് പറഞ്ഞു.

2020 തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത് വഞ്ചനയിലൂടെയാണെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

ഏകദേശം 8000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മൊഹഗാന്‍ സണ്‍ അറെന ട്രംപ് പ്രസംഗം ആരംഭിച്ചപ്പോള്‍ നിറഞ്ഞിരുന്നു.എന്നാല്‍ പ്രസംഗം ആംഭിച്ച് 1 മണിക്കൂറിനുള്ളില്‍ ജനക്കൂട്ടം കുറഞ്ഞ് തുടങ്ങി.ഏകദേശം 100 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നു ട്രംപ് നടത്തിയത്.

Exit mobile version