Site icon Janayugom Online

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ആഭ്യന്തര വിമാന യാത്രാനിരക്കില്‍ വര്‍ധന. 40 മിനിറ്റുവരെയുള്ള യാത്രാനിരക്കുകള്‍ക്ക് കുറഞ്ഞ പരിധി 11.53 ശതമാനവും കൂടിയ പരിധി 12.82 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. 40 മിനിറ്റ് വരെയുള്ള യാത്രകളുടെ കുറഞ്ഞ നിരക്ക് 2,600 രൂപയില്‍ നിന്നും 2,900 ആയാണ് ഉയര്‍ത്തിയത്. ഇതേ വിഭാഗത്തിലെ കൂടിയ നിരക്ക് 8,800 രൂപയായും വര്‍ധിപ്പിച്ചു.

40 മുതല്‍ 60 മിനിറ്റ് വരെയുള്ള യാത്രകളുടെ കുറഞ്ഞ നിരക്ക് 3300ല്‍ നിന്ന് 3700 രൂപയായി ഉയര്‍ത്തി. കൂടിയ നിരക്ക് 12.24 ശതമാനം ഉയര്‍ത്തി 11,000 രൂപയുമാക്കി. വ്യാഴാഴ്ചയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

Eng­lish sum­ma­ry: Domes­tic flight tick­et rates hiked

You may also like this video:

Exit mobile version