Site icon Janayugom Online

ഭര്‍തൃപീഡനം: ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു

adivasi

ഭര്‍തൃപീഢനത്തിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുമതിയാണ് മരിച്ചത്.
രണ്ട് കുട്ടികളുടെ മാതാണ് പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതി. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് എത്തുന്ന ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതായുള്ള വിവരം സുമതി വീട്ടുകാരെ അറിയിച്ചിരുന്നു. ഉപദ്രവം ദുസഹമായതോടെ ഒരു മാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ സ്വവസതിയിലേയ്ക്ക് വീട്ടുകാര്‍ കൂട്ടികൊണ്ട് പോന്നിരുന്നു. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് ക്രൂരമായി മര്‍ദ്ദനമാണ് വയറ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കുമളി പൊലീസ് മൊഴിയെടുത്ത് ശരവണന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാന്റിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച സുമതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. സുമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയന്മലയില്‍ ഉള്ള വസതിയില്‍ എത്തിക്കുകയുംസംസ്‌കാരം നടത്തുകയും ചെയ്തു.

Eng­lish Sum­ma­ry: domes­tic vio­lence: Adi­vasi woman died under treatment

You may like this video also

Exit mobile version