വള്ളിക്കുന്ന് അത്താണിക്കലിനു സമീപം ഭർത്തൃമതിയായ യുവതി തീവണ്ടി തട്ടി മരിച്ചതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ .ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിനയാണ് (37) കഴിഞ്ഞ ദിവസം അത്താണിക്കലിനു സമീപം തീവണ്ടി തട്ടി മരിച്ചത്. അത്താണിക്കല്‍ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ ഭാര്യയാണ് ലിജിന. ഭര്‍ത്തൃ പീഡനമാണ് മരണത്തിനു കാരണമെന്നു കാണിച്ച് ലിജിനയുടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്‍കി. ലിജിനയെ ഭര്‍ത്താവ് ഷാലു നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്തൃ വീട്ടിലെ കടുത്ത പീഡനം ലിജിന വീട്ടുകാരെ അറിയിച്ചിരുന്നു. പീഡനം അസഹ്യമാവുമ്പോൾ സ്വന്തം വീട്ടിലേക്കു വരികയായിരുന്നു പതിവെന്ന് സഹോദരന്‍ ഹരീഷ് കുമാര്‍ പരാതിയില്‍ പറയുന്നു. യുവതി മരിക്കുന്നതിന് മുമ്പ് എഴുതിയ പരാതിയും പൊലീസിനു കൈമാറിയിട്ടുണ്ട്.
English Summary: Domestic violence: Relatives say Lijina would have complained of torture
You may like this video also