Site iconSite icon Janayugom Online

ഇലോൺ മസ്ക്കുമായി നല്ല ബന്ധം സാധ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല; അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡൊണാൾഡ് ട്രംപ്

ഇലോൺ മസ്ക്കുമായി ഇനി നല്ല ബന്ധം സാധ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള നികുതിയിളവ് റദ്ദാക്കുന്ന പുതിയ നിയമത്തെ പരസ്യമായി വിമർശിച്ച മസ്ക്കിന്റെ നിലപാടിനെ ട്രംപ് തള്ളി. മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല എന്നും ട്രംപ് പറഞ്ഞു. 

മസ്‌കിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. ട്രംപ് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലും മസ്‌ക് എക്‌സിലുമാണ് പരസ്പരം കൊമ്പു കോര്‍ക്കുന്നത്. ട്രംപിന്റെ ഉയര്‍ന്ന താരിഫുകള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് മസ്‌ക് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ബജറ്റില്‍ പണം ലാഭിക്കാനുള്ള എളുപ്പവഴി ഇലോണ്‍ മസ്‌കിന് നല്‍കി വരുന്ന സബ്‌സിഡികളും കോണ്‍ട്രാക്ടുകളും റദ്ദാക്കുകയാണെന്ന് ട്രംപ് തുറന്നടിച്ചു. 

Exit mobile version